മലപ്പുറം: മലപ്പുറം ജില്ലയിലെ കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി വനം വകുപ്പ് അറിയിച്ചു. ആർത്തല, മഞ്ഞൾപ്പാറ, മദാരികുണ്ട്, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കർ, 50 ഏക്കർ പാന്ത്ര എന്നീ പ്രദേശങ്ങളിൽ വനം വകുപ്പിന്റെ പരിശോധനയിലൂടെ കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.
അതിനാൽ ഈ പ്രദേശങ്ങളിലെ പൊതുജനങ്ങൾ പരമാവധി ജാഗ്രത പാലിക്കണമെന്ന് നിർദേശിക്കുന്നു. പ്രത്യേകിച്ച് രാവിലെയും വൈകുന്നേരത്തിലും ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.
കടുവയെ പിടികൂടുന്നതിനുള്ള നടപടികൾ ഊർജ്ജിതമായി തുടരുകയാണെന്നും, ആവശ്യമെങ്കിൽ അധിക സേനയെ സമീപ പ്രദേശങ്ങളിൽ വിന്യസിക്കുമെന്നും അധികൃതർ അറിയിച്ചു
.