കൊയിലാണ്ടി: സി.പി.ഐ.എം കന്നൂര് ലോക്കൽ കമ്മിറ്റി സെക്രട്ടറി സ. ഇ.എം ദാമോദരൻ (63) അന്തരിച്ചു. ദേശാഭിമാനി പത്രം ഏജൻറ് ആയിരുന്ന അദ്ദേഹം ഇന്നലെ രാവിലെ പത്രം വിതരണം ചെയ്യുന്നതിനിടെ കന്നൂര് അങ്ങാടിയിൽ വെച്ച് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ കാറിടിച്ചു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ അദ്ദേഹം അന്തരിച്ചു.
സജീവമായ രാഷ്ട്രീയ പ്രവർത്തകനായ ഇദ്ദേഹം, ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ മുൻ അംഗം, ഉള്ളിയേരി ഗ്രാമപഞ്ചായത്തിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ, കർഷകതൊഴിലാളി യൂണിയൻ മുൻ ഏരിയാ ജോയിൻ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: പുഷ്പാവതി (മഹിളാ അസോസിയേഷൻ മേഖലാകമ്മിറ്റി അംഗം). മകൻ: ദിപിൻ (ഇന്ത്യൻ ആർമി), മകൾ: ദീപ്തി. മരുമക്കൾ: പ്രിൻസ്, അശ്വതി. സഹോദരങ്ങൾ: ഇ.എം പ്രഭാകരൻ, രാധ, സൗമിനി.
മൃതദേഹം കന്നൂര് ഗവ. യു പി സ്കൂൾ പരിസരത്ത് പൊതുദർശനത്തിന് വെക്കും. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവള
പ്പിൽ.