നരിക്കുനി നെടിയനാട് പമ്പ് ഹൗസിന് സമീപം ഒരു മധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത കനക്കുന്നു. പാലാടികുഴി സ്വദേശി ബിജു (47) വിനെയാണ് തൂങ്ങി മരിച്ച നിലയില്‍ ഇന്ന് രാവിലെ നാട്ടുകാര്‍ കണ്ടെത്തിയത്.
റോഡിന് സമീപമുള്ള ഒരു മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. നരിക്കുനി ഗവ: ആശുപത്രിക്ക് സമീപം ലോട്ടറി കച്ചവടം നടത്തി വരികയായിരുന്ന ബിജു, ഇത്തരത്തില്‍ ജീവനൊടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കളും അയല്‍വാസികളും പറഞ്ഞു.
മരണകാരണം വ്യക്തമല്ല. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടരുകയാ
ണ്.