ന്യൂഡൽഹി: കേരളത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ വലിയ മാറ്റങ്ങൾ. സണ്ണി ജോസഫ് എംഎൽഎയെ പുതിയ കെപിസിസി പ്രസിഡന്റായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചു. വർക്കിങ് പ്രസിഡന്റുമാരായി പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ, ഷാഫി പറമ്പിൽ എന്നിവരെ നിയമിച്ചു.
അതേസമയം, അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ. സ്ഥാനമൊഴിഞ്ഞ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ പാർട്ടി പ്രവർത്തകസമിതിയിലെ സ്ഥിരം ക്ഷണിതാവായി തിരഞ്ഞെടുത്തു.
English Summary
Adv. Sunny Joseph MLA has been appointed as the new KPCC President by the Congress high command. Adoor Prakash becomes the new UDF convener as K. Sudhakaran is made a permanent invitee to the Congress Working Committee.