അച്ഛനും അമ്മയും ക്ഷമിക്കണം', മുറിക്കുള്ളിൽ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി യുവതി

 

അച്ഛനും അമ്മയും ക്ഷമിക്കണം', മുറിക്കുള്ളിൽ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കി യുവതി

പാലക്കാട്: തൃത്താലയിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. തൃത്താല തച്ചറംകുന്ന് കിഴക്കേപുരക്കൽ ഗോപികയെയാണ് വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്


ജനൽ കമ്പിയിൽ കെട്ടി തൂങ്ങിയ നിലയിൽ ആയിരുന്നു മൃതദേഹം. ​ഗോ​പിക ആത്മഹത്യ ചെയ്ത മുറിയിൽ നിന്ന് 'അച്ഛനും അമ്മയും ക്ഷമിക്കണം' എന്നെഴുതിയ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.


യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം സംബന്ധിച്ച് അന്വേഷണം പുരോ​ഗമിക്കുകയാണ്. ​പോസ്റ്റുമോർട്ടം നടപടികള്‍ പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി.

Post a Comment (0)
Previous Post Next Post