"താമരശ്ശേരി കോവിലകം റോഡ് റസിഡൻ്റ്‌സ് അസോസിയേഷൻ ‘ലഹരി മുക്ത നാട്’ ലക്ഷ്യമിട്ട് ബൈക്ക് റാലിയുമായി"

 താമരശ്ശേരി: ലഹരിവിമുക്ത സമൂഹത്തിന്‍റെ സ്വപ്നം മുന്നിലെടുത്ത്, താമരശ്ശേരി കോവിലകം റോഡ് റസിഡൻ്റ്‌സ് അസോസിയേഷൻ ‘ലഹരി മുക്ത നാട് എന്റെ സ്വപ്നം’ എന്ന സന്ദേശം ഉയർത്തി ഇരുചക്ര വാഹന റാലി സംഘടിപ്പിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ റാലിക്ക് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.


പ്രസിഡന്റ് സണ്ണി കൂഴാംപാലയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസഫ് മാത്യു, മെഡിക്കൽ കോളേജ് മുൻ പ്രൊഫസർ ജീൻ മാളിയെക്കൽ, കോർഡിനേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റ് സേതു ചന്ദ്രൻ, മുൻ പ്രസിഡന്റ് പി. സുകുമാരൻ, സെക്രട്ടറി ഷംസീർ, വൈസ് പ്രസിഡന്റ് സി.എസ്. സുധീഷ് കുമാർ, ജോയിന്റ് സെക്രട്ടറി ചിത്ര സുമേഷ്, ട്രെഷറർ കെ.ജെ. ജോൺ, സുമേഷ് സി.ജി. എന്നിവർ നേതൃത്വം നൽകി.


രക്ഷാധികാരി കെ.സി. രവീന്ദ്രൻ, വിമൽ മാത്യു, ജോൺസൺ, ഉഷ പനംതോട്ടം, ഉണ്ണി കുന്നുംപുറം എന്നിവരുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ഒപ്പുശേഖരണവും പ്രതിജ്ഞ ചൊല്ലും ചടങ്ങും നടന്നു. പ്രതിജ്ഞ വായിച്ചുകൊടുത്തത് പ്രസിഡന്റ് സണ്ണി കൂഴാംപാല ആയിരുന്നു.


ഇത്തരം സാംസ്കാരിക ഇടപെടലുകൾ യുവജനതയെ ലഹരിമുക്ത ജീവിതത്തിലേക്ക് നയിക്കുമെന്ന് സംഘാടകർ അറിയിച്ചു

Thamarassery

.



Post a Comment (0)
Previous Post Next Post